മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എസി മിലാന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ലീസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
എസി മിലാന് വേണ്ടി ക്രിസ്റ്റ്യൻ പുലിസിച്ചും അഡ്രിയൻ റബിയോട്ടും ഡിയേഗോ മൊറെയ്റയും ആണ് ഗോളുകൾ നേടിയത്. പുലിസിച്ച് 14-ാം മിനിറ്റിലും റബിയോട്ട് 61-ാം മിനിറ്റിലും മൊറെയ്റ 73-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസി മിലാന് 11 പോയിന്റായി. നിലവിൽ ലിഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് എസി മിലാൻ.